‘വല്ലാത്ത സന്തോഷം! പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഭീകരമായി ശിക്ഷിച്ചേനെ’-സുരഭി

തെലങ്കാനയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ നിരവധി മലയാള സിനിമ താരങ്ങളാണാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് നടി സുരഭിയാണ്. ‘മനസ്സിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ…’ എന്നായിരുന്നു സുരഭി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. ഈ സംഭവത്തിനെതിരെ നിരവധി പേരാണ് സാമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.

സുരഭിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ …. 2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര്‍ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് .പി സജ്‌നാര്‍ ഇന്ന് 2019 കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍.
ഒരു ബിഗ് സല്യൂട്ട് സാര്‍ ??

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! ☺️police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ…

Posted by Surabhi Lakshmi on Thursday, December 5, 2019

Top