ഇത്തവണത്തെ ഫോട്ടോഷൂട്ട് കടല്‍ത്തീരത്ത്; വ്യത്യസ്ത സ്‌റ്റൈലില്‍ സുരഭി ലക്ഷ്മി

കോഴിക്കോടന്‍ ഭാഷയില്‍ തന്റേതായ രീതിയില്‍ അഭിനയശൈലി വികസിപ്പിച്ചെടുത്ത താരമാണ് സുരഭി ലക്ഷ്മി. ‘എം80 മൂസ’ എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി നിരവധി ചിത്രങ്ങള്‍ക്കൊപ്പം തന്നെ പരസ്യചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കടല്‍ത്തീരത്ത് നിന്നുള്ള വ്യത്യസ്ത സ്‌റ്റൈലിലുള്ള സുരഭിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്‍ട്ടിക് വെഡ്ഡിങ് ടീം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ജുലാഹ സാരീസാണ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.

Top