വിവാദങ്ങള്‍ക്ക് വിരാമം,നടി സുരഭി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് അവസാനം. നടി സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു.

വൈകിട്ട് ആറുമണിയോടെ ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ എത്തി ബീനാ പോളില്‍ നിന്നാണ് സുരഭി പാസ് സ്വീകരിച്ചത്.

തനിയ്ക്ക് ആവശ്യമുണ്ടായിട്ടാണ് ചലച്ചിത്രോത്സവത്തിന് പാസ് ആവശ്യപ്പെട്ടതെന്നും അത് എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ സ്വീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാസ് സ്വീകരിച്ച ശേഷം സുരഭി പറഞ്ഞു.തനിയ്ക്കുണ്ടായ മനോവിഷമത്തില്‍ അക്കാദമി ഖേദം പ്രകടിപ്പിച്ചതായും
സുരഭി പറഞ്ഞു.

ദേശീയ പുരസ്‌കാര ജേതാവായ സുരഭിയെ ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങില്‍ അവഗണിച്ചെന്ന ആരോപണം വന്‍ ചര്‍ച്ചകള്‍ക്ക്
വഴിവെച്ചിരുന്നു.

Top