അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം വിമാനം അഗ്നിഗോളമായില്ല; പ്രണാമം അര്‍പ്പിച്ച് സുരഭി ലക്ഷ്മി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മഹാദുരന്തം ഒഴിവായത് പൈലറ്റ് ഡിവി സാഥെയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രമാണെന്ന് നടി സുരഭി ലക്ഷ്മി. അദ്ദേഹത്തിനും അപകടത്തില്‍ മരിച്ച പ്രിയ സഹോദരങ്ങള്‍ക്കും പ്രണാമം അര്‍പ്പിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു.കോടി പ്രണാമങ്ങൾ ?
അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം…. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ..

Top