രാജ്യത്തിന്റെ കാലാവസ്ഥയില്‍ ഭയപ്പെടുത്തുന്ന മാറ്റം, പ്രളയം ഇനിയും ആവര്‍ത്തിക്കും!

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി പുറത്ത് വിട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ അതിഭയാനകമായ അന്തരീക്ഷമലിനീകരണവും കാശ്മീരില്‍ ശക്തമായ മഞ്ഞുവീഴ്ചയുമാണ്. രാജ്യത്ത് കാണുന്ന ഈ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഏറെ ജാഗ്രതയോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി നോക്കികാണുന്നത്.

മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നെന്നും കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കണ്ട സാഹചര്യമായെന്നും ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ.സൂപ്രീയോ ചക്രബര്‍ത്തി പറഞ്ഞു. ഈ കാലാവസ്ഥ മാറ്റങ്ങള്‍ ഇന്ത്യയിലെ ഒരു വിധം എല്ലാ സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ ഉണ്ടായ പ്രളയം വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ‘ഭൂമധ്യരേഖയില്‍ നിന്ന് അറബിക്കല്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മഴ കുറവുള്ള രാജസ്ഥാനില്‍ മഴയുടെ അളവ് കൂടി.
എണ്‍പതുകള്‍ മുതല്‍ മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയക്രമങ്ങളില്‍ മാറ്റങ്ങള്‍ വന്നു. മഴയില്‍ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നു. രാജ്യത്തെ കാര്‍ഷിക കലണ്ടര്‍ തന്നെ പരിഷ്‌ക്കരിക്കേണ്ട സമയമായി. ദുരന്ത സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top