‘ആ ടെന്‍ഷനില്‍ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു’; ചിത്രം പങ്കുവെച്ച് സുപ്രിയ

സുപ്രിയ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 2011ല്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍നിന്നുളള ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ച് ഷെയര്‍ ചെയ്ത ഇരുവരുടെയും പഴയകാല ചിത്രം ആരാധകര്‍ ഇതിനോടകംതന്നെ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

‘2011 ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമെടുത്ത ചിത്രമാണിത്. ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍നിന്നുളള ചിത്രമാണ്. എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടെന്‍ഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു’-സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ഇപ്പോള്‍ വിദേശത്താണുള്ളത്.

https://www.instagram.com/p/B9odhy2pg-U/?utm_source=ig_web_copy_link

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാണ് സുപ്രിയ. ‘9’, ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കഴിഞ്ഞ വര്‍ഷം സുപ്രിയ നിര്‍മിച്ചത്.

Top