മോദിക്കെതിരെ പേരെടുത്ത് പറയാതെ വിമർശിച്ച് സുപ്രിയ സുലെ

പൂനെ: മോദിക്കെതിരെ വിവാദ പരാമർശവുമായി എൻ.ഡി.എ നേതാവും എം പിയുമായ സുപ്രിയ സുലെ. ചിലര്‍ ലോകം ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുക പൂനെയില്‍ മാത്രമെന്നായിരുന്നു സുപ്രിയയുടെ പ്രതികരണം. കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സുപ്രിയാ സുലെയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് വാക്‌സിന്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്. ആത്യന്തികമായി പൂനെക്കാരാണ് വാക്‌സിന്‍ കണ്ടുപിടിച്ചത്. അല്ലെങ്കില്‍ അത് മോദി  കണ്ടുപിടിച്ചതാണെന്ന്ചിലര്‍ പറയുമെന്നും സുപ്രിയാ സുലെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുപ്രിയാ സുലെ മോദിയുടെ പേരെടുത്ത് പറയാതെ പരാമര്‍ശം നടത്തിയത്.

Top