മഹാരാഷ്ട്ര മന്ത്രിസഭക്കെതിരെ സുപ്രിയ സുലെ ; ‘ഒരു വനിത എം എൽ എ പോലും മന്ത്രിസഭയിൽ ഇല്ല’

മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിനെതിരെ വിമർശനം ഉന്നയിച്ച് എൻ സി പി നേതാവ് സുപ്രിയ സുലെ രംഗത്ത്. ഒരു വനിതാ എം എൽ എയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് സ്ത്രീകളെ അവഹേളിക്കുന്ന നടപടി ആണെന്ന് സുപ്രിയ സുലെ പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുന്ന തീരുമാനം ആണ് ഉണ്ടായത്. രാഷ്ട്രീയ പ്രവർത്തനം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷനും മന്ത്രിസഭയിൽ ഇടം നൽകിയതാണ് പുതിയ സർക്കാറിന്റെ നയമെന്നും എൻ സി പി നേതാവ് സുപ്രിയ സുലെ കുറ്റപ്പെടുത്തി.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനം പൂർത്തിയായത്. പുതിയ മന്ത്രിമാരായി 18 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് ഭരിച്ച 40 ദിനങ്ങൾക്ക് ഒടുവിലായിരുന്നു മന്ത്രിസഭ വികസനം.

Top