മകളെ പി ടി എ മീറ്റിങ്ങിന് കൊണ്ടുപോയ പൃഥ്വി; ട്രോള്‍ പങ്കുവെച്ച് സുപ്രിയ

രാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൃഥ്വിരാജ്. നടനെന്നതിലുപരി നല്ലൊരു സംവിധായകനാണ് താനെന്നും ലൂസിഫറിലൂടെ പൃഥ്വിരാജ് തെളിയിച്ചിരുന്നു. ട്രോളന്മാര്‍ക്കും താരം പ്രിയങ്കരനാണ്. ഇപ്പോഴിതാ പൃഥ്വി അഭിനയിക്കുന്ന മറ്റൊരു പരസ്യവും മകള്‍ അലംകൃതയുടെ സ്‌കൂള്‍ പി.ടി.എ മീറ്റിങ്ങും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള മറ്റൊരു രസികന്‍ ട്രോള്‍ പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ ഭാര്യ സുപ്രിയ.

ട്രോളിന്റെ ഉള്ളടക്കം ഇതാണ്. മകളെ പി ടി എ മീറ്റിങ്ങിന് കൊണ്ടുപോയ പൃഥ്വി സുപ്രിയ ഉദേശിച്ചതിലും നേരത്തെ വീട്ടില്‍ എത്തി.കാര്യം തിരക്കിയപ്പോള്‍ മകള്‍ പറഞ്ഞു ആടി സെയില്‍ തുടങ്ങിയെന്നു പറഞ്ഞ് അച്ഛന്‍ എല്ലാവരെയും പറഞ്ഞയച്ചു. താങ്ക്‌സ് അച്ഛാ. ട്രോള്‍ കണ്ട് ചിരി വന്ന് സുപ്രിയ ഇത് ഷെയര്‍ ചെയ്യാതിരിക്കാനാവില്ലെന്നു പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്.

Top