മിസ് ചെയ്യലുമായി സുപ്രിയ എത്തിയപ്പോള്‍ താടിക്കൊരങ്ങ എന്നുവിളിച്ച് ജയസൂര്യ

പൃഥ്വിയും സുപ്രിയയും തമ്മിലുള്ള ഫോട്ടേവും അതിന് ജയസൂര്യ നല്‍കിയ കമന്റുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

‘രണ്ട് മാസമായി വീട്ടില്‍ നിന്നും പോയ താടിക്കാരനെ മിസ് ചെയ്യുന്നു’ എന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാല്‍ തല്‍ക്ഷണം പൃഥ്വിയുടെ ഫോട്ടോവിന് ജയസൂര്യ ഡാ താടി കൊരങ്ങാ’ എന്നായിരുന്നു കമന്റ് നല്‍കിയത്. ഈ കമന്റ് ആരാധകര്‍ ഏറ്റുപിടിക്കുകയും ചെയ്തു. ആയിരത്തിനു മുകളില്‍ ലൈക്കും കമന്റിന് ലഭിക്കുകയും ചെയ്തു. പിന്നീട് ജയസൂര്യക്ക് മറുപടിയായി കൂടേണ്ടേ എന്നും പൃഥ്വി മറുപടി നൽകുകയും ചെയ്തു.

റിലീസിനൊരുങ്ങുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രമാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Top