suprime court statement

ഡല്‍ഹി : ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റേതാണ് നിര്‍ദ്ദശം.

കെ.യു.ഡബ്ല്യൂ.ജെ ഭാരവാഹികളുടെ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി വളപ്പില്‍ നടന്ന സംഭവങ്ങള്‍ ഒട്ടും ആശാവഹമല്ലെന്നും സ്വതന്ത മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍, ജസ്റ്റിസ് പിആര്‍ രാമചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി. സുപ്രീം കോടതിയിലെ ജസ്റ്റിസ് സിറിയക് തോമസിനായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സഘര്‍ഷത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആറ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതി ന്യായാധിപ സംഘം സന്ദര്‍ശിക്കും. തലസ്ഥാനത്തെ മാധ്യമ പ്രതിനിധികളായും ഇവര്‍ ചര്‍ച്ച നടത്തും.

Top