ശബരിമല വിഷയത്തില്‍ പിന്നോട്ടില്ല, സുപ്രീം കോടതി വിധി നടപ്പിലാക്കും: പിണറായി വിജയന്‍

pinarayi-vijayan

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന നാട്ടിലാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

Top