ആരാധനാലയങ്ങള്‍ക്ക് പരാതി പരിഹാര സംവിധാനം ഒരുക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ക്കായി പരാതി -പരിഹാര സംവിധാനം ഒരുക്കി സുപ്രീംകോടതി. രാജ്യത്തെ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജഡ്ജിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇന്ന് നിര്‍ദേശിച്ചത്. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് ജില്ലാ ജഡ്ജിക്ക് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കാമെന്ന് വ്യക്തമാക്കിയത്.

ആരാധനാലയങ്ങളിലെ നടത്തിപ്പ്, ഭരണം , ശുചിത്വം , സ്വത്ത് സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച എല്ലാ പരാതികളും വിശ്വാസികള്‍ക്കു അതത് ജില്ലാജഡ്ജിക്ക് നല്‍കാം. ജില്ലാ ജഡ്ജി പരാതി പരിശോധിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതികള്‍ ഇത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഒഡീഷയിലെ പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Top