അര്‍ഹരായവരെ അവഗണിക്കുന്നു ; സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: അര്‍ഹരായ വിദ്യാര്‍ഥികളെ അവഗണിച്ച് പണം വാങ്ങി അനര്‍ഹര്‍ക്ക് പ്രവേശനം നല്‍കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. മലബാര്‍ മെഡിക്കല്‍ കോളേജ് കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കോടതിയില്‍ എത്തിയ 9ല്‍ അഞ്ച് വിദ്യാര്‍ഥികളും ആദ്യ വര്‍ഷ പരീക്ഷ തോറ്റവരാണ്. പ്രവേശനം നിയമവല്‍ക്കരിക്കണമെന്ന ഹര്‍ജിയില്‍ ഉച്ചയ്ക്ക് 2 മണിക്ക് കോടതി വിശദമായ വാദം കേള്‍ക്കും.

Top