ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ അനുമതി

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) എഴുതാന്‍ 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സുപ്രീം കോടതി അനുമതി. 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി.

മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയതി.

നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. സംവരണ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സി.ബി.എസ്.ഇയ്ക്ക് വിടുന്നതായും സുപ്രീം കോടതി വ്യക്തമാക്കി.

Top