Supremecourt order about the facebook page ‘Kochusundarikal’

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വഴി ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്ന സംഭവത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി റിപ്പോര്‍ട്ട് തേടിയത്.

‘കൊച്ചു സുന്ദരികള്‍’ എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് വഴിയാണ് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭം നടന്നത്. ഈ ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയാണ് സുനിത കൃഷ്ണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

‘കൊച്ചു സുന്ദരികള്‍’ എന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ടു കേരളത്തില്‍ നടക്കുന്ന കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാന്‍ വ്യക്തമായ സംവിധാനം വേണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Top