Supremecourt in bar case issue

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്. സര്‍ക്കാരിന്റെ നിലപാട് കോടതി മനസിലാക്കിയെന്നാണ് വിധി തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യനന്മ ലക്ഷ്യമാക്കിയുള്ള വിധിയാണിത്. മദ്യഉപഭോഗം കുറയ്ക്കാന്‍ വിധി സഹായകമാവും. മദ്യ ഉപഭോഗത്തിനെതിരേ സര്‍ക്കാര്‍ ബോധവത്കരണം ശക്തമാക്കുമെന്നും ബാബു പറഞ്ഞു.

Top