ശബരിമല വിശാല ബെഞ്ചിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം ഇന്ന്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചട്ടത്തിലെ 6 വകുപ്പ് പ്രകാരം പുനഃപരിശോധന ഹര്‍ജിയില്‍ ശബരിമല വിശാല ബെഞ്ച് രൂപീകരിക്കാനാകില്ല എന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ ചട്ടപ്രശ്‌നം ഉണ്ടോ എന്നാകും പരിശോധിക്കുക.

ശബരിമല യുവതി പ്രവേശന കേസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും ഇന്നത്തെ കോടതി നടപടികള്‍. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ ചട്ടപ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തിയാല്‍ വിശാല ബെഞ്ചിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടിവരും. ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന് തീരുമാനം എടുക്കേണ്ടിവരും.

സമാനമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ വിശാല ബെഞ്ച് രൂപീകരിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ല എന്നാണ് നരിമാനെ എതിര്‍ത്ത് കെ പരാശരന്‍, തുഷാര്‍മേത്ത തുടങ്ങിയ അഭിഭാഷകരുടെ നിലപാട്.

Top