സുപ്രീംകോടതി ഇന്ന് തുറക്കും; ശബരിമല വിഷയത്തില്‍ ഹര്‍ജികള്‍ എത്തിയതായി സൂചന

ന്യൂഡല്‍ഹി: പൂജാ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. ശബരിമല വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇരുപതോളം ഹര്‍ജികള്‍ ഇതുവരെ കോടതിയില്‍ എത്തിയിട്ടുണ്ട്. ഇതുകൂടാതെ ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്.

പുനഃപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കണം എന്നതില്‍ അടുത്തമാസം ആദ്യവാരത്തിലേ കോടതിയുടെ തീരുമാനത്തിന് സാധ്യതയുള്ളു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പസേവാ സംഘവും റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു. തന്ത്രി കുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണ നല്‍കുമെന്നും അയ്യപ്പസേവാസംഘത്തിന്റെ നേതാക്കള്‍ വ്യക്തമാക്കി.ദേശീയപ്രവര്‍ത്തക സമിതിയോഗത്തിന്റേതായിരുന്നു തീരുമാനം. പുനഃപരിശോധനാ ഹര്‍ജികളില്‍ തങ്ങളുടെ നിലപാടറിയിക്കുമെന്നും ശബരിമലയിലെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു.അതേസമയം, പുനഃപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഒരു കക്ഷിയും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് അഭിഷേക് സിംഗ്‌വി വ്യക്തമാക്കി.

Top