ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ൽഹി : എസ്.എൻ.സി ലാവ് ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിക്കുക. കോടതി നിര്‍ദ്ദേശം അനുസരിച്ച് വാദങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പ് സിബിഐ നൽകിയിട്ടുണ്ട്.

രണ്ട് കോടതികൾ ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കാനാണ് സാധ്യത. പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ് ലിൻ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു.

Top