സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Top