കശ്മീരിലെ നിയന്ത്രണങ്ങള്‍ ; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളും, ഫറൂഫ് അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കണമെന്ന് ചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈക്കോ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

കശ്മീരിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി നല്‍കിയ പുതിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി താഴ്‌വരയിലേക്ക് ആയിരക്കണക്കിന് സൈനികരെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിരുന്നു. സംസ്ഥാനത്തെ ഇന്റര്‍നെറ്റ്, മൊബൈല്‍ ബന്ധം വിച്ഛേദിക്കുകയും രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പാര്‍ലമെന്റിലെത്തി അമിത് ഷാ ഈ പ്രഖ്യാപനം നടത്തുന്നതും ഓര്‍ഡിനന്‍സായി ഇറക്കി പാസ്സാക്കി രാഷ്ട്രപതിയെക്കൊണ്ട് ഒപ്പുവപ്പിയ്ക്കുന്നതും.

Top