കര്‍ണാടക പ്രതിസന്ധി: വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍…

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമത എം.എല്‍.എമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായിരിക്കുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ്. രാജിവെച്ച എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ നടക്കുന്നതായി റോത്തഗി കോടതിയെ അറിയിച്ചു.

രാജി അംഗീകരിക്കാതെ, എം.എല്‍.എമാരായി തുടരാന്‍ സ്പീക്കര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നും, രാജിവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക തങ്ങളുടെ അവകാശമാണെന്നുമാണ് എം.എല്‍.എമാരുടെ വാദം.

താല്പര്യമില്ലാത്ത വിഭാഗത്തിനൊപ്പം തുടരാന്‍ എം.എല്‍.എമാരെ സ്പീക്കര്‍ നിര്‍ബന്ധിക്കുകയാണെന്നും, രാജി സ്വമേധയാ നല്‍കിയതാണോ ആരുടെയെങ്കിലും സമര്‍ദ്ദം മൂലം നല്‍കിയതാണോ എന്ന് പരിശോധിക്കണം എന്ന കാര്യം പറഞ്ഞാണ് സ്പീക്കര്‍ രാജി അംഗീകരിക്കാത്തതെന്നും അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

Top