ഭൂമിയിടപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയു‌ടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നൽകിയ വിവിധ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും. കേസിലെ കക്ഷി ചേരാനായി നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം നിർണായകമായേക്കും.

Top