വോട്ടിം​ഗ് യന്ത്രത്തിലെ ക്രമക്കേട് : പ്രതിപക്ഷ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടക്കാതിരിക്കാനുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാകും കേസില്‍ വാദം കേള്‍ക്കുക. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടിനുള്ള ശ്രമങ്ങള്‍ നടന്നതായി ഹര്‍ജികളില്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് തടയാന്‍ വോട്ടിംഗ് യന്ത്രണത്തിലെ 50 ശതമാനം വോട്ടും വി.വി.പാറ്റും ചേര്‍ത്തുവെച്ച് എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം. കേസ് പരിഗണിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കളും കോടതിയില്‍ എത്തിയേക്കും

Top