കോൺഗ്രസിന് ആശ്വാസകരമേകുന്ന നടപടിയുമായി കോടതി

ബം​ഗ​ളു​രു: കോൺഗ്രസിന് ആശ്വാസകരമേകുന്ന നടപടിയുയി കോടതി. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രിയായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് ബി.​എ​സ്. ​യെ​ദി​യൂ​ര​പ്പ​യ്ക്ക് ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ യെ​ദി​യൂ​ര​പ്പ ഹാ​ജ​രാ​ക്കി​യ ക​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കുമ്പോഴാണ് ക​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​ത്.

കോ​ണ്‍​ഗ്ര​സി​നാ​യി കേ​സ് വാ​ദി​ച്ച മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​യു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇത് . കോ​ട​തി​യു​ടെ ഈ ​നി​ർ​ദേ​ശം എ​ങ്ങ​നെ യെ​ദി​യൂ​ര​പ്പ​യെ ബാ​ധി​ക്കു​മെ​ന്നത് കണ്ടറിയേണ്ട വസ്തുതയാണ്.ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി​യി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ 2.08-നാ​ണ് വാ​ദം ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ഗ​വ​ർ​ണ​രു​ടെ വാ​ദം റ​ദ്ദാ​ക്ക​ണ​മെ​ന്നു വാ​ദ​മു​ന്ന​യി​ച്ച സിം​ഗ്വി, ഒ​ടു​വി​ൽ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​നു​വ​ദി​ക്ക​രു​തെ​ന്ന വാ​ദ​ത്തി​ലേ​ക്കു മാ​ത്ര​മാ​യി ഒ​തു​ങ്ങി. ഇ​ത് സു​പ്രീം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​യും കോ​ട​തി കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തി​ട്ടു​ണ്ട്.

Top