എല്ലാവരും സസ്യഭുക്കുകൾ ആകണം എന്ന് പറയാൻ കഴിയില്ല; സുപ്രീം കോടതി

ന്യൂഡൽഹി: എല്ലാവരും വെജിറ്റേറിയൻ ആകണം എന്ന വിധി കോടതിക്ക് നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. രണ്ടു സർക്കാർ ഇതര സംഘടനകൾ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇത് പറഞ്ഞത്.

ഹെൽത്തി വെൽത്തി എത്തിക്കൽ വേൾഡ്, ഗൈഡ് ഇന്ത്യ ട്രസ്റ്റ് എന്നീ സംഘടനകൾ നൽകിയ പൊതു താൽപ്പര്യ ഹർജിയിന്മേൽ ആയിരുന്നു വിധി. മാംസം ഇറക്കുമതി ചെയ്യുന്നത് തടയണം എന്ന സംഘടനയുടെ ആവശ്യം പ്രകടിപ്പിച്ചപ്പോൾ, കേസ് പരിഗണിച്ച ഒറ്റ അംഗ ബെഞ്ചിലെ ജസ്റ്റിസ് മദൻ ബി ലോകുർ അവരോട് തിരിച്ചു ഒരു ചോദ്യം ചോദിച്ചു. “ഈ രാജ്യത്തെ എല്ലാവരും വെജിറ്റേറിയൻ ആകണം എന്നാണോ നിങ്ങളുടെ ആഗ്രഹം? എല്ലാവരും വെജിറ്റേറിയൻ ആകണം എന്ന ഉത്തരവ് നൽകാൻ കോടതിക്ക് കഴിയില്ല.” കേസിന്റെ അടുത്ത ഹിയറിംഗ് ഫെബ്രുവരിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്.

അറവുശാലകളിലേക്ക് കന്നുകാലികളെ വാങ്ങുന്നത് വിൽക്കുന്നതും ഒക്കെ തടഞ്ഞു കൊണ്ട് കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ ഇറക്കിയ ഉത്തരവ് കോടതി തടഞ്ഞിരുന്നു.

Top