കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം; ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും

ന്യൂഡല്‍ഹി: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. രാവിലെ 10.30നാണ് മൂന്നംഗ ബഞ്ച് വിധി പ്രസ്താവിക്കുന്നത്.

ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ് എന്നിവരാണ് ഉണ്ടാകുക.

കാശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മോദി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചിരുന്നു. ഇതെല്ലാം ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്.

Top