പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ഡൽഹി: പ്രോവിഡന്റ് ഫണ്ട് കേസിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിക്കുക. രാവിലെ 10.30നാണ് വിധി പ്രസ്താവം.

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിക്കുന്നത്.

ചീഫ് ജസ്റ്റിസ് യു യു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയതാണ്.

Top