ജസ്റ്റിസ് സി എസ് കര്‍ണന് കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവുശിക്ഷ

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

ജസ്റ്റിസ് കര്‍ണനെ ഉടന്‍ ജയിലില്‍ അയക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കര്‍ണന്റെ പ്രസ്താവനകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. സുപ്രീം കോടതി ജസ്റ്റിസിനെ അറസ്റ്റുചെയ്യണമെന്ന ഉത്തരവിലാണ് നടപടി. ഈ വിധിയിലൂടെ കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തൊലിയുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നത്. കോടതിയലക്ഷ്യം, കോടതിയലക്ഷ്യം തന്നെയാണെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒരു ജഡ്ജിയെ ആദ്യമായാണ് കോടതിയലക്ഷ്യക്കേസിന് ശിക്ഷിക്കുന്നത്.

Top