വിരമിച്ച ജുഡീഷ്യൽ ഓഫീസര്‍മാരുടെ പെൻഷൻ ഉയര്‍ത്താൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ദില്ലി: വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ തുക  ഉയർത്തണമെന്ന നിർദേശം നടപ്പാക്കാത്ത കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് അന്ത്യശാസനവുമായി സുപ്രീം കോടതി. കേരളം ഉൾപ്പെടെ പത്തുസംസ്ഥാനങ്ങൾക്കാണ് കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ച്ചയ്ക്ക് ഉയർത്തിയ തുക നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി . ഉയർന്ന പെൻഷനായുള്ള തുക വകയിരുത്തിയെന്ന്  കേരളം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി..ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.

2012-ലാണ്  1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർധിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. കർണാടക മോഡലിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഓഫീസർമാരുടെയും പെൻഷൻ വർധിപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോൾ കോടതി നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ഇത്തവണയും പല സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് കോടതി സ്വരം കടുപ്പിച്ചത്

Top