റഫാല്‍ കേസ്: വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കണമെന്ന കോമണ്‍ കോസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് കോടതിയെ സമീപിച്ചത്.

നേരത്തെ കോമണ്‍ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്, റഫാല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്നും നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് എസ്‌ഐടി അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തുലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുകയായിരുന്നു.

Top