Supreme Court to hear delay in appointment of judges to high courts

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനു നേരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തിയില്ലെങ്കില്‍ രാജ്യത്തെ കോടതികള്‍ അടച്ചിടേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

പകുതിയിലധികം ഹൈക്കോടതികളിലും ആവശ്യമായ ജഡ്ജിമാരില്ല. സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണ്. ഇങ്ങനെ പോയാല്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്താഗിയോട് സുപ്രീംകോടതി വ്യക്തമാക്കി.

Top