Supreme Court to deliver verdicts in tax case against Amitabh Bachchan

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ്ബച്ചന് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. 2001ല്‍ ബച്ചനെതിരെയുള്ള ആദായനികുതി കേസ് പുനരന്വേഷിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീംകോടതി അനുമതി നല്‍കി.

2001-2002 കാലയളവില്‍ കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോയുമായി ബന്ധപ്പെട്ട് 1.66 കോടി രൂപ ബച്ചന്‍ നികുതിയായി നല്‍കാനുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ബച്ചന് നികുതിയിളവ് അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ സമീപ്പിക്കുകയായിരുന്നു.

2002ല്‍ ആദായനികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ 20012002 കാലയളവില്‍ തന്റെ വരുമാനം 14.99 കോടിയാണ് വരുമാനമായി ബച്ചന്‍ അറിയിച്ചിട്ടുള്ളത്. പിന്നീട് പരിഷ്‌കരിച്ച് നല്‍കിയ രേഖകളില്‍ വരുമാനം 8.11 കോടിയാക്കിയിരുന്നു.

എന്നാല്‍ 2005ല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ആദായ നിര്‍ണയത്തില്‍ താരത്തിന്റെ വരുമാനം 56.41കോടിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബച്ചന് ആദായനികുതി വകുപ്പ് 2002-2003 കാലയളവിലെ ആദായ നിര്‍ണയം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.

താരത്തിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിച്ചിട്ടില്ല, ഏഴു അക്കൗണ്ടുകള്‍ ഉണ്ടായിരുന്നിട്ടും ആറ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മാത്രമേ കാണിച്ചിട്ടുള്ളൂ, കൂടാതെ പ്രൈാഫഷണല്‍ ആവശ്യങ്ങള്‍ക്കായി മുപ്പതുശതമാനം ചെലവഴിച്ചു എന്നു കാണിക്കുന്ന പരിഷ്‌കരിച്ച രേഖകള്‍ തിരികെ കൈപ്പറി എന്നിവ കാണിച്ചാണ് ആദാരനിര്‍ണയം പുനരാരംഭിക്കണമെന്ന് കാണിച്ച് ബച്ചന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.

Top