രാജീവ് ഗാന്ധി വധക്കേസ്; ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി. പ്രതികളുടെ മോചനം ചോദ്യം ചെയ്തു കൊണ്ട് ഇരകളുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൂന്നാഴ്ചയ്ക്കകം പുതിയ പരാതി നല്‍കുവാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ചാവേര്‍ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിക്ക് പുറമേ 14 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബമാണ് പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച തീരുമാനമെടുക്കുവാന്‍ തമിഴ്‌നാട് ഗവര്‍ണറെ സെപ്റ്റംബര്‍ ഏഴിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു പ്രതികളെ പുറത്തു വിടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതി വിധി.

Top