മധ്യവയസ്‌കന്‍ സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തി

suicide 2

ന്യൂഡല്‍ഹി: സുപ്രീംകോടതിയ്ക്ക് മുന്നില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാത്തതില്‍ മനം നൊന്താണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൈത്തണ്ട മുറിച്ചായിരുന്നു മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top