Supreme Court stays Patna High Court order quashing Bihar liquor ban

ന്യൂഡല്‍ഹി: ബിഹാറിലെ മദ്യനിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

ഒക്ടോബര്‍ മൂന്നിന് പാട്‌ന ഹൈക്കോടതിക്കെതിരെ ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

മദ്യനിരോധനം നിയമവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി ഭാഷ്യം.

എന്നാല്‍ നിരോധനം പൗരസ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയിരിക്കുന്നത്.

സെപ്തംബര്‍ 30നാണ് പാട്‌ന ഹൈക്കോടതി ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനിരോധനം റദ്ദാക്കിയത്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

Top