ബസ്സുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

ഡൽഹി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ നൽകുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്ആർടിസി നൽകിയ പുതിയ സ്‌കീമിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകില്ലെന്നാണ് കെഎസ്ആർടിസി നൽകിയ പുതിയ സ്‌കീമിൽ പറയുന്നത്. മോട്ടോർ വാഹന ചട്ടം പാലിച്ച് ബസുകളുടെ വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ എന്ന് സ്‌കീമിൽ ഉറപ്പു നൽകുന്നുണ്ട്.

കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കെഎസ്ആർടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ ആർക്കും പ്രത്യേക ഇളവുകൾ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വകാര്യ ബസുകളിൽ അടക്കം െ്രെഡവർ കാബിൻ, യാത്രക്കാർ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പരസ്യങ്ങളോ നിരോധിത ഫ്‌ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോ ഷോ എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശം നൽകി.

Top