ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്‌ക്കെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. ചൊവ്വാഴ്ചയാണ് കൈക്കൂലി കേസില്‍ റാവത്തിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

പരാതിക്കാരന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് അവസരം നല്‍കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

റാവത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പാണ് കേസിന് ആധാരമായ സംഭവം നടന്നത്. പ്രാദേശിക വാര്‍ത്താ ചാനലായ സമാചാര്‍ പ്ലസിന്റെ ഉടമ ഉമേഷ് കുമാര്‍ ശര്‍മയാണ് റാവത്തിനെതിരെ പരാതി നല്‍കിയത്. ജാര്‍ഖണ്ഡ് ഗോ സേവാ ആയോഗ് സമിതിയുടെ ചെയര്‍മാനായി നിയമിക്കാന്‍ റാഞ്ചി സ്വദേശിയായ ഒരാള്‍ 25 ലക്ഷം രൂപ റാവത്തിന്റെ ബന്ധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് പരാതി.

Top