Supreme Court slams Gujarat govt for non-implementation of Food Security Act

ന്യൂഡല്‍ഹി: ഗുജറാത്ത് എന്താ ഇന്ത്യയില്‍ അല്ലെ എന്ന് സുപ്രീംകോടതി. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

രാജ്യത്തിന് മൊത്തമായാണ് ദേശീയ ഭക്ഷ്യസുരക്ഷ ആക്ടും, തൊഴിലുറപ്പും ഒക്കെ പാസാക്കുന്നത് ഇത് നടപ്പിലാക്കാതിരിക്കാന്‍ ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലെയെന്നായിരുന്നു സുപ്രീംകോടതിയു ചോദ്യം.

എന്താണ് ഈ കാര്യത്തില്‍ പാര്‍ലമെന്റ് ചെയ്യുന്നത് എന്ന് ചോദിച്ച സുപ്രീംകോടതി. പാര്‍ലമെന്റ് പാസാക്കിയ നയങ്ങളെ അംഗീകരിക്കാതെ ഗുജറാത്ത് ഇന്ത്യയില്‍ നിന്നും മോചനത്തിനാണോ ശ്രമിക്കുന്നത് എന്ന് ചോദിക്കുന്നു ഇത്തരത്തില്‍ ആണെങ്കില്‍ ഐപിസി പോലുള്ള രാജ്യത്തെ കുറ്റകൃത്യങ്ങള്‍ക്ക് മുകളിലുള്ള നിയമങ്ങളും സംസ്ഥാനം നടപ്പിലാക്കില്ലല്ലോ എന്ന് സുപ്രീംകോടതി ചോദിച്ചു.

ഇതോടൊപ്പം കേന്ദ്രത്തോട് വരള്‍ച്ച പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ നിയമവും, തൊഴില്‍ ഉറപ്പ് പദ്ധതിയും, ഉച്ച ഭക്ഷണ പദ്ധതി പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ അവസ്ഥ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഫെബ്രവരി 10നകം സത്യവാങ്മൂലം നല്‍കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

കേസില്‍ ഗുജറാത്തിന് പുറമേ ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങള്‍ക്ക് എതിരെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി. യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാന്‍ എന്ന സംഘടനയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.

Top