ലൈംഗികത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും സഹായവും നല്‍കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും സാമ്പത്തികസഹായവും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

രാജ്യത്തെ ലൈംഗികത്തൊഴിലാളികളുടെ കൂട്ടായ്മയായ ദര്‍ബാര്‍ മഹിളാ സമന്വയ സമിതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമന്ത്ഗുപ്ത അംഗമായ ബെഞ്ചിന്റെ നിര്‍ദേശം.

Top