തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക വിധി

ന്യൂഡല്‍ഹി : വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കാറുകളുടെയും ബൈക്കുകളുടെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

കാറുകള്‍ക്ക് രണ്ട് വര്‍ഷവും ബൈക്കുകള്‍ക്ക് നാല് വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാതെ വില്‍പ്പന നടത്താന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Top