കശ്മീരിലെ നിയന്ത്രണങ്ങള്‍; ഹര്‍ജികളിലെ നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചായിരിക്കും രാവിലെ 10.30ന് വിധി പ്രസ്താവിക്കുക .ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗവായ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയെ ചോദ്യം ചെയ്ത ഹര്‍ജികളിലാണ് ഇന്ന് വിധി പ്രസ്താവിക്കുക. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി തീര്‍പ്പുകല്‍പ്പിക്കുക.

പ്രത്യേകഭരണഘടന പദവി നീക്കം ചെയ്യുന്നതിന് ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, മുഖ്യധാര രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും വാര്‍ത്ത വിതരണ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് മുന്നോടിയായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അഞ്ചുമാസം പിന്നിടുമ്പോഴാണ് പരമോന്നത കോടതി വിധി പറയുന്നത്.

Top