യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റിവയ്ക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വീഴ്ചകളുണ്ടായാല്‍ ക്ലാസ് വണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി.

Top