കേന്ദ്രത്തെ എതിര്‍ത്തുള്ള ഭിന്നാഭിപ്രായം രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഭിന്നമായ അഭിപ്രായമുളളത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ഹര്‍ജി സുപ്രീം കോടതി തള്ളി.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഫാറൂഖ് അബ്ദുളള നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

 

 

Top