വിവാദ പരാമര്‍ശം; പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം സുപ്രീം കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റെ വിവാദ പരാമര്‍ശത്തില്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ലോക്ക്ഡൗണിന് ശേഷം സാധാരണ നിലയില്‍ വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക് കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത് ഭൂഷന്റെ പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2009-ല്‍ തെഹല്‍ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേസിനാസ്പദമായ പരാമര്‍ശം പ്രശാന്ത് ഭൂഷണ്‍ നടത്തിയത്. ഇന്ത്യയിലെ 16 ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്നായിരുന്നു പരാമര്‍ശം.

Top