സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം ; വാദം കേള്‍ക്കുന്നത് നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഭരണഘടനയിലെ 377ാം വകുപ്പിനെതിരായ പരാതികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പാണിത്.

ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബെഞ്ചിലെ മറ്റംഗങ്ങളായി ജസ്റ്റിസ് എ.എം. ഖാവില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.

2009ല്‍ ഡല്‍ഹി ഹൈകോടതിയാണ് പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ തമ്മിലുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നാണ് വിധിച്ചത്. ഈ വിധി സുപ്രീം കോടതി മുമ്പ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ചൊവ്വാഴ്ചയാണ് കോടതി ഇനി കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുക.

Top