മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം: ആവശ്യം സുപ്രിംകോടതി തള്ളി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംഭവിച്ചു എന്നത് കൊണ്ട് മാത്രം ഭരണം നടക്കുന്നില്ലെന്നാണോ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു.

ഇത്തരം ആവശ്യവുമായി സുപ്രിംകോടതിയിലേക്ക് വരേണ്ടതില്ല. സിവിലിയന്‍ എന്ന നിലയില്‍ ഹര്‍ജിക്കാരന് രാഷ്ട്രപതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Top