ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ലൈംഗികാരോപണം; അഭിഭാഷകന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി ചീഫ് ജസ്റ്റിസിനെ കുടുക്കുന്നതിന് ലൈംഗികാരോപണം ഉയര്‍ത്തിയ അഭിഭാഷകന് നോട്ടീസ് അയച്ചു. അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും.

ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

Top