ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സത്യവാങ്മൂലം ഇന്ന് പരിശോധിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന സത്യവാങ്മൂലമാണ് ഇന്ന് പരിശോധിക്കുക.

സത്യവാങ്മൂലം പരിശോധിക്കുന്നതിന് ഇന്നലെ കോടതി ചേര്‍ന്നിരുന്നുവെങ്കിലും അഭിഭാഷകന്‍ കോടതിയില്‍ എത്താത്തതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്ദന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ലൈംഗികാതിക്രമ പരാതി ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും.

Top